---
title: "#binoyviswam | സഹകരണ മേഖലയെ തകർക്കാൻ ആരെയും അനുവദിക്കില്ല : ബിനോയ് വിശ്വം"
english_title: " Binoy Viswam said No one will be allowed to undermine the cooperative sector"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/152303/ Binoy-Viswam-said-No-one-will-be -allowed -to-undermine -the -cooperative -sector"
published_at: "2023-10-09T21:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65242a76ae6b1_0000_ATTACH__copy_copy_-_Copy.jpg"
keywords: []
---

# #binoyviswam | സഹകരണ മേഖലയെ തകർക്കാൻ ആരെയും അനുവദിക്കില്ല : ബിനോയ് വിശ്വം

> **Lead Summary:**  **പേരാമ്പ്ര** : കേരളത്തിലെ ജനങ്ങളുടെ വിശ്വാസമാർജിച്ച, പാപങ്ങൾക്ക് ആശ്രയമായ സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ ആരെയും അനുവദിക്കില്ലെന്ന് സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവും എംപിയുമായ ബിനോയ് വിശ്വം.

## Article Content

 **പേരാമ്പ്ര** : കേരളത്തിലെ ജനങ്ങളുടെ വിശ്വാസമാർജിച്ച, പാപങ്ങൾക്ക് ആശ്രയമായ സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ ആരെയും അനുവദിക്കില്ലെന്ന് സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവും എംപിയുമായ ബിനോയ് വിശ്വം.

ബിജെപി ഹഠാവോ , ദേശ് വച്ചാവോ എന്ന മുദ്രാവക്യവുമായി സി പി ഐ ചെറുവണ്ണൂർ ലോക്കൽ കമ്മിറ്റി നടത്തിയ കാൽനട ജാഥയിൽ പങ്കാളിയായി ആവളയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

  കേരളത്തിലെ സഹകരണ മേഖലയെ ശക്തിപ്പെടുത്തുന്നതിൽ ഇടതുപക്ഷം മാത്രമല്ല കേരളമാകെ സഹകരണ പ്രസ്ഥാനത്തെ ചേർത്തുപിടിച്ചതായും അതിനകത്ത് കളങ്കമുണ്ടാക്കാൻ ശ്രമിക്കുന്നവരെയും കയ്യിട്ട് വാരുന്നവരെയും അവരാരായാലും അവരെ കള്ളന്മാർ കള്ളന്മാർ എന്ന് വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സഹകരണ ബാങ്കിൽ ക്രമക്കേട് ആരോപണവും സമരങ്ങളും നടക്കുന്ന ചെറുവണ്ണൂരിൽ തന്നെയാണ് സി പി ഐ ദേശീയ നേതാവിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. ഈ മേഖലയിൽ കളങ്കമില്ല കാപട്യമില്ല കളങ്കക്കാരുമില്ല എന്ന ബോധ്യമാണ് ജനങ്ങൾക്ക്.

അതുകൊണ്ടാണ് സഹകരണ മേഖല എല്ലായിടത്തും തഴച്ച് വളർന്നത്. ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ സഹകരണ മേഖല ശക്തിപ്പെട്ടു. അതിന് കളങ്കമുണ്ടാക്കാൻ ആരെയും അനുവദിക്കുകയില്ലെന്നും അത്തരക്കാരെ പൊറുപ്പിക്കാനുള്ളതല്ല സഹകരണ മേഖല. കളന്മാരെ സംരക്ഷിക്കാനുളളതല്ല ചെങ്കൊടി.

നമ്മുടെ കൊടി നീതിയുടെ, നെറിയുടെ കൊടിയാണ്. ഈ കൊടിയുമായി സഹകരണ മേഖലയെ പോറലേല്പിക്കാൻ ആരെയും അനുവദിക്കാതെ ഇടതുപക്ഷ മൂല്യങ്ങൾ സംരക്ഷിച്ച് മുന്നോട്ട് പോവുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/152303/ Binoy-Viswam-said-No-one-will-be -allowed -to-undermine -the -cooperative -sector)